കൊടകര: എസ്.എൻ.ഡി.പി യോഗം നൂലുവള്ളി ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ചന്ദ്രൻ മുണ്ടയ്ക്കൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ മുഖ്യാതിഥിയായി. ശാഖാ യോഗത്തിന്റെ പുതിയ ഭാരവാഹികളായി ചന്ദ്രൻ മുണ്ടയ്ക്കൽ (പ്രസിഡന്റ്), സി.എസ്. സുനിൽകുമാർ(സെക്രട്ടറി), ആശ ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്), എം.ഡി. മോഹനൻ (യൂണിയൻ പ്രധിനിധി) എന്നിവരെ തിരഞ്ഞെടുത്തു.