തൃശൂർ: മാനവ ചരിത്രത്തിൽ ഇന്നോളം വന്നിട്ടുള്ള മഹാത്മാക്കൾ അനുഭവിച്ച വേദനകൾ എങ്ങനെയൊക്കെ ഈ ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചു എന്ന് ഗുരുശിഷ്യ ബന്ധത്തിലൂടെ കാണിച്ചുകൊടുത്ത മഹാഗുരുവാണ് നവജ്യോതി ശ്രീ കരുണാകരഗുരുവെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി പറഞ്ഞു. തങ്ങാലൂർ ശാന്തിഗിരി ആശ്രമം പ്രതിഷ്ഠാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച് ഹെഡ് അഡ്മിനിസ്‌ട്രേഷൻ ജനനി വിജയ ജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിച്ചു. ജനനി കൽപന ജ്ഞാന തപസ്വിനി, സ്വാമി തനിമോഹൻ ജ്ഞാന തപസ്വി, തേജസ്വി ജ്ഞാന തപസ്വിനി, ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച് ഇൻചാർജ് അഡ്മിനിസ്‌ട്രേഷൻ സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി, സ്വാമി ജ്ഞാനതീർത്ഥ, ഫാ.ജോഫി ചിറ്റിലപ്പിള്ളി, അബ്ദുൽ അസീസ് നിസാമി, എൻ.കെ. രാധാകൃഷ്ണൻ, സുരേഷ് അവണൂർ തുടങ്ങിയവർ പങ്കെടുത്തു.