പുതുക്കാട്: ജില്ലയിലെ മികച്ച ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ചെങ്ങാല്ലുർ മാതൃക ആരോഗ്യ ഉപകേന്ദ്രത്തിലെ എം.സി. ചന്ദ്രികയെ ബി.ജെ.പി പുതുക്കാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. പഞ്ചായത്ത് ജന.സെക്രട്ടറി ജിബിൻ പുതുപ്പുള്ളി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വി.എം.വിനോദ്, സൗമ്യ സുഭാഷ്, സിജി ബാബു, സുകന്യ, ഡോ.അനുവർദ്ധൻ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.