പാവറട്ടി: എളവള്ളി പാറ സെന്ററിലെ കോൺഗ്രസ് കൊടിക്കാല് ചവിട്ടി റോഡിലേക്ക് ഇട്ട നിലയിൽ. ഇന്നലെ പുലർച്ചയാണ് സംഭംവം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാൻലിയുടെ പരാതിയെ തുടർന്ന് പാവറട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 3 മാസം മുൻപ് കോൺഗ്രസ് ഓഫീസിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകളും ബോർഡും നശിപ്പിച്ചിരുന്നു. സമീപത്തെ സി.സി.ടി.വി പരിശോധിച്ച് പ്രതികളെ ഉടൻ പിടിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. കോയ പോക്കാക്കില്ലത്ത്, ജിന്റോ തേറാട്ടിൽ, രവീന്ദ്രൻ കാക്കനാട്ട്, പീറ്റർ സി.എ, റഷീദ് വലിയകത്ത് എന്നിവർ സംസാരിച്ചു.