vitharanamസി.പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ ധനസഹായ കൈമാറ്റ ചടങ്ങ് ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: സി.പി.മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്ക് ചികിത്സാ ധനസഹായ കൈമാറ്റവും, ഭക്ഷ്യകിറ്റ് വിതരണവും നടത്തി. കാൻസർ, കിഡ്‌നി, ഹൃദയ രോഗങ്ങളാൽ വലയുന്നവർക്ക് ചികിത്സാ സഹായം നൽകുന്നതിനായി ട്രസ്റ്റ് നേരത്തെ അപേക്ഷകൾ ക്ഷണിച്ചിരുന്നു. അന്ന് അപേക്ഷകൾ നൽകിയവർക്കാണ് ചികിത്സാ സഹായം നൽകിയത്. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ കാട്ടകത്ത് അദ്ധ്യക്ഷനായി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് മുഖ്യ പ്രഭാഷണം നടത്തി. വാഹനാപകടത്തിൽ മരണപ്പെട്ട എറിയാട് സ്വദേശികളായ ദമ്പതികളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും സംരക്ഷണവും ട്രസ്റ്റ് ഏറ്റെടുക്കുമെന്ന് സി.പി. സാലിഹ് അറിയിച്ചു. നൗഷാദ് ആറ്റുപറമ്പത്ത്, പി.എ. നൗഷാദ്, പ്രൊഫ. കെ.എ. സിറാജ്, ആർ.ബി. മുഹമ്മദാലി, കെ.ആർ. അശോകൻ, അസീസ് കാട്ടകത്ത്, സേവ്യർ പള്ളത്ത്, എം.എ. ബാബു, ഹിലാൽ കുരിക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. 276 ആളുകൾക്കാണ് ചടങ്ങിൽ ട്രസ്റ്റ് സഹായധനം വിതരണം ചെയ്തത്.