മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നവീകരിച്ച ചാലക്കുടി നഗരസഭയിലെ 13 റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സംസാരിക്കുന്നു.
ചാലക്കുടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തീകരിച്ച നഗരസഭയിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് നഗരസഭ ജൂബിലി ഹാളിൽ നടന്ന ചടങ്ങ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു അദ്ധ്യക്ഷയായി. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സി. ശ്രീദേവി, മുനിസിപ്പൽ എൻജിനിയർ എം.കെ. സുഭാഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിജു ചിറയത്ത്, നിതാ പോൾ, കെ.വി.പോൾ, എം.എം. അനിൽകുമാർ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു. പ്രളയത്തിൽ നാശനഷ്ടമുണ്ടായ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി വഴി അനുവദിച്ച 1.60 കോടി രൂപ ഉപയോഗിച്ചാണ് വിവിധ വാർഡുകളിലെ 13 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കിയത്.