mmmmറോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കാഞ്ഞാണിയിൽ കോൺഗ്രസ് പ്രവർത്തകർ വഴിതടയൽ സമരം നടത്തുന്നു.

കാഞ്ഞാണി: പെരിങ്ങോട്ടുകര, ഏനാമാവ്, ചാവക്കാട്, ഗുരുവായൂർ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മണലൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ റീത്ത് സമർപ്പണവും കാഞ്ഞാണി സെന്ററിൽ വഴിതടയലും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി വിജി അശോകൻ, കെ.ബി. ജയറാം, കെ.കെ. പ്രകാശൻ, പുഷ്പ വിശ്വംഭരൻ, വേണു കൊച്ചത്ത്, ടോണി അത്താണിക്കൽ എന്നിവർ സംസാരിച്ചു.