കൊടുങ്ങല്ലൂർ: ഡി.എൽ.ഒ ഉത്തരവ് പ്രകാരം ജോലി ചെയ്യുന്ന തൊഴിലാളികൾക്കെതിരെ മർച്ചന്റ്‌സ് അസോസിയേഷന്റെ കള്ളപ്രചരണം അവസാനിപ്പിക്കുക, മുൻകാലപ്രാബല്യം തൊഴിലാളികൾക്ക് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടപ്പുറം മാർക്കറ്റിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി. പൊതുയോഗം സി.ഐ.ടി.യു കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി എ.എസ് സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ട്രഷറർ കെ.എസ്.കൈസാബ്, സി.എസ്.റസാക്ക്, ബി.എം.എസ് നേതാവ് രാധാകൃഷ്ണൻ ജയശങ്കർ എന്നിവർ സംസാരിച്ചു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഒ.സി ജോസഫ് അദ്ധ്യക്ഷനായി.