കാഞ്ഞാണി: സി.പി.ഐ കാരമുക്ക് ലോക്കൽ സമ്മേളനം 29, മേയ് 1, 7, 8 തിയതികളിലായി സംഘടിപ്പിക്കുമെന്ന് ലോക്കൽ സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ പി.ബി ജോഷി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29ന് സമര ചരിത്ര സംഗമം കുറ്റിയിൽ ശങ്കരൻ നഗറിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, വി.എസ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. മേയ് 1ന് 400 വീടുകളിൽ പതാകദിനാചരണം നടക്കും. രാവിലെ 9 ന് എസ്.എൻ.ജി.എച്ച്.എസ് ഗ്രൗണ്ടിലെ ഫുട്ബാൾ മേള ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. 7ന് വൈകീട്ട് 5ന് പൊതുസമ്മേളനം പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. 8ന് രാവിലെ 9.30ന് കാരമുക്ക് എസ്.എൻ.ജി.എച്ച്.എസിലെ കെ.വി ബാബു നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.എൻ ധർമ്മൻ, ട്രഷറർ ധനേഷ് മീത്തിപറമ്പിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.