ഗുരുവായൂർ: ഗുരുവായൂർ പുത്തമ്പല്ലി എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ചാവക്കാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ നിർവഹിച്ചു. ചടങ്ങിൽ കരയോഗം പ്രസിഡന്റ് ഒ.കെ. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻസിഫ് മജിസ്‌ട്രേറ്റ് പരീക്ഷയിൽ 7ാം റാങ്ക് കരസ്ഥമാക്കി ജുഡീഷ്യൽ ഓഫീസർ നിയമനത്തിന് അർഹത നേടിയ അഡ്വ: ആതിര നായർ, ഡോ: വി. പ്രേം കൃഷ്ണൻ, ഡോ: ശ്രീഹരി സി. നായർ എന്നിവരെ ചാവക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി ഒ. രാജഗോപാൽ അനുമോദിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ അഡ്വ: സി. രാജഗോപാൽ, പി.വി. സുധാകരൻ, താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് സി. കോമളവല്ലി, സെക്രട്ടറി ബിന്ദു നാരായണൻ, തിരുവെങ്കിടം കരയോഗം പ്രസിഡന്റ് വി. ബാലകൃഷ്ണൻ നായർ, കരയോഗം വനിത സമാജം പ്രസിഡന്റ് ഐ.കെ. ശാന്തകുമാരി, കരയോഗം സെക്രട്ടറി ബി. ശശിധരൻ നായർ, ടി. സോമസുന്ദരൻ നായർ എന്നിവർ സംസാരിച്ചു.