meeting
മേലൂർ കാലടി എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മേലൂർ കാലടി എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ. ചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നീതു സലീഷ്, കെ.കെ. സനോജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ. എം.എ. ചന്ദ്രൻ(പ്രസിഡന്റ്), ബാബു കാലടി (വൈസ് പ്രസിഡന്റ്), കെ.കെ. സനോജ് (സെക്രട്ടറി), പുഷ്പ ചന്ദ്രൻ(യൂണിയൻ പ്രതിനിധി).