തൃശൂർ: മുള്ളൂർ ഭഗവതി ക്ഷേത്രത്തിലെ അശ്വതി താലപ്പൊലി മഹോത്സവം ഇന്ന് നടക്കും. രാവിലെ 5ന് നട തുറക്കൽ, വിശേഷൽ പൂജകൾ, ഉച്ചയ്ക്ക് 1 ന് എഴുന്നള്ളിപ്പ് , നടക്കൽ പറവയ്ക്കൽ, തുടർന്ന് പഞ്ചാവാദ്യം, മേളം, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, കേളി, കൊമ്പ്പറ്റ്, തായമ്പക, 7 മണി മുതൽ വേല വരവ്. പറയൻ വേല, പുലയൻ വേല ക്ലബുകളുടെ പരിപാടികൾ, പുലർച്ചെ 12 ന് രാത്രി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവ നടക്കും.