school

ചെമ്പൂച്ചിറ സ്‌കൂൾ കെ.പി.എസ്.ടി.എ ഭാരവാഹികൾ സന്ദർശിക്കുന്നു.

കോടാലി: ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിട നിർമ്മാണത്തിലെ അഴിമതിയിൽ നടപടിയില്ലാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. 3.75 കോടി ചെലവിട്ട് നിർമ്മിച്ച കെട്ടിടം തകരാറിലായതിനെ തുടർന്ന് ഉപയോഗിക്കും മുമ്പ് പൊളിക്കേണ്ടി വന്നു. അഞ്ച് മുറികളാണ് പണിതത്. കിഫ്ബിക്കായിരുന്നു നിർമ്മാണച്ചുമതല. വയറിംഗിന് വേണ്ടി തുളച്ചപ്പോഴാണ് നിർമ്മാണത്തിലെ അപാകത തിരിച്ചറിഞ്ഞത്. കുറ്റക്കാർക്ക് എതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് സ്‌കൂൾ സന്ദർശിച്ച ശേഷം കെ.പി.എസ്.ടി.എ ജില്ലാ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് വി.സുകുമാരൻ, സെക്രട്ടറി അജിത് പ്രസാദ്, ട്രഷറർ ആൻ റോസി തട്ടിൽ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ.എം. ജയ്‌സൺ, സാജു ജോർജ്ജ്, എം.ജെ. ഷാജി തുടങ്ങിയവരാണ് സന്ദർശിച്ചത്.