house

ചാലക്കുടി നഗരസഭ നിരാശ്രയരായ കുടുംബങ്ങൾക്ക് പോട്ടയിൽ വീടൊരുക്കുന്ന സുവർണഗൃഹം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു.

ചാലക്കുടി: ദുരന്തങ്ങളേയും ദുരിതങ്ങളേയും അതിജീവിക്കാൻ സഹായഹസ്തം നീട്ടിയ സുമനസുകളെ കണ്ടെത്തി നാടിന്റെ വികസന പ്രവർത്തനങ്ങളിലും കൈത്താങ്ങാകാൻ പ്രേരിപ്പിക്കണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽകുമാർ. ചാലക്കുടി നഗരസഭ പോട്ടയിൽ ഒരുക്കുന്ന സുവർണ ഗൃഹം പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും രംഗത്തിറങ്ങണം- മന്ത്രി തുടർന്ന് പറഞ്ഞു. ചടങ്ങിൽ ടി.ജെ. സനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.പി.പി.എൽ കമ്പനി സി.ഇ.ഒ ബി.വി.എസ് പ്രസാദ്, സ്ഥലം സംഭാവന നൽകിയ ടോണി പുല്ലൻ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധു ലോജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്.ചിറയത്ത്, നിത പോൾ, കെ.വി. പോൾ,സി. ശ്രീദേവി, എംഎം. അനിൽകുമാർ, പാർലിമെന്ററി പാർട്ടി ലീഡർ മാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, വാർഡ് കൗൺസിലർ ലില്ലി ജോസ്, സെക്രട്ടറി എം.എസ്. ആകാശ്, എൻജിനിയർ എം.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.

സുവർണ ഗൃഹം പോട്ട പറക്കൊട്ടിലിങ്കലിൽ

ചാലക്കുടി നഗരസഭ സുവർണജൂബിലി സ്മാരകമായി ഒരുക്കുന്ന 50 വീടുകളുടെ നിർമ്മാണമാണ് സുവർണ ഗൃഹം പദ്ധതിയിലൂടെ പോട്ട പറക്കൊട്ടിലിങ്കലിൽ ആരംഭിച്ചത്. കൊച്ചി-സേലം വാതക പൈപ്പ് ലൈൻ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് 2 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടത്തിപ്പ്. പോട്ടയിൽ ടോണി പുല്ലൻ സൗജന്യമായി ഭൂമിയും നൽകി.