ചാലക്കുടി: ദേശീയപാതയിലെ അടിപ്പാത നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ഒരാഴ്ച ധർണ അഞ്ചാം ദിവസത്തിലേക്ക് കടന്നു. വെള്ളിയാഴ്ച നടന്ന സമരം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മറ്റിയംഗം സി.ഡി. പോൾസൺ അദ്ധ്യക്ഷത വഹിച്ചു. അമ്പനോളി പള്ളി വികാരി ഫാ.ഫ്രാങ്കോ പറപ്പിള്ളി, മുൻ എം.എൽ.എ ബി.ഡി. ദേവസി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ഡെന്നീസ് കെ. ആന്റണി, ഷോജൻ വിതയത്തിൽ, ജോസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.