കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടിക സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നോമ്പുതുറ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് കാൻസർ വാർഡിലെ 500ഓളം പേർക്കാണ് നോമ്പുതുറ ഒരുക്കിയത്. മൂന്നാം തവണയാണ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നോമ്പുതുറ നടത്തുന്നത്. ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ ഷെബീർ, സതീശൻ, നിസാർ, അബ്ദുള്ള, ഷാജി, അൻസാരി, കരീം, രതീഷ്, ഹുസൈൻ, ആബിദ്, ഇസാബ് എന്നിവർ നേതൃത്വം നൽകി.