പുതുക്കാട്: കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന ജനഹൃദയങ്ങളിൽ ഇടംപിടിച്ച പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിനോജ് ജോർജ് മാത്യുവിന് യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടെസി വിൽസൺ, മിനി ഡെന്നി, സുസ്ഥിര പാലിയേറ്റീവ് കെയർ വൈസ് പ്രസിഡന്റ് സി.എൻ. വിദ്യാധരൻ, സെക്രട്ടറി സി.എൻ. നളിനി, ട്രഷറർ ജോസ് തെക്കേത്തല, പഞ്ചായത്ത് അംഗം ഫിലോമിന ഫ്രാൻസിസ്, സുമ ഷാജു, ബി. ഡി.ഒ പി.ആർ. അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു.