വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രധാന പരിപാടിയായ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തോടുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. അകമല, മാരാത്ത്കുന്ന് ഭാഗത്തുള്ള തോടുകൾ വൃത്തിയാക്കുന്ന പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. തോടുകളിലേക്ക് മാലിന്യമിട്ട 16 പേർക്ക് നഗരസഭ നോട്ടീസ് നൽകി. തോടുകളിലേക്ക് മലിന ജലം ഒഴുക്കുന്ന ആരാധനാലയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് നോട്ടീസ് നൽകി. ഈ സ്ഥാപനങ്ങളിൽ നിന്നും തോടുകളിലേക്ക് മലിന ജലം ഒഴുകുന്ന പൈപ്പുകൾ നഗരസഭ അടച്ചു. ഇത്തരത്തിൽ വെള്ളം തുറന്നു വിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.