സി.പി.ഐ കാരമുക്ക് ലോക്കൽ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന സമര ചരിത്ര സംഗമം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു.
കാരമുക്ക്: സിൽവർ ലൈൻ പദ്ധതി ബലപ്രയോഗത്തിലൂടെ അല്ലാതെ ജനങ്ങളെ വിശ്വാസത്തിലെടുത്താകണമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. കാരമുക്ക് ലോക്കൽ സമ്മേളനത്തിന് തുടക്കം കുറിച്ച് പാലാഴിയിലെ ശങ്കരൻ നഗറിൽ നടന്ന സമര ചരിത്ര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ അദ്ധ്യക്ഷനായി. ചടങ്ങിൽ രക്തസാക്ഷികളുടെ കുടുംബങ്ങളെയും തൊഴിലാളി സമരത്തിൽ പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായവരെയും ആദരിച്ചു. എൻ.കെ. സുബ്രഹ്മണ്യൻ, പി.കെ. കൃഷ്ണൻ, കെ.എം. ജയദേവൻ, വി.ആർ. മനോജ്, ടി.കെ. മാധവൻ, കെ.വി. വിനോദൻ എന്നിവർ സംസാരിച്ചു.