കൊടുങ്ങല്ലൂർ: നഗരസഭ ചെയർപേഴ്‌സണും എൽ.ഡി.എഫ് ഭരണ സമിതിയും ജനാധിപത്യ കശാപ്പ് നടത്തുകയാണെന്ന് ആരോപിച്ച് ഇന്ന് നഗരസഭ ഓഫീസിന് മുമ്പിൽ സത്യഗ്രാഹ സമരം നടത്താൻ ബി.ജെ.പി കൗൺസിലർമാരുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, കെ.ആർ. വിദ്യാസാഗർ, രശ്മി ബാബു, ഒ.എൻ. ജയദേവൻ, അഡ്വ. വെങ്കിടേശ്വരൻ, ശാലിനി വെങ്കിടേഷ്, കെ.എസ്. ശിവറാം, വിനീത ടിങ്കു തുടങ്ങിയവർ പങ്കെടുത്തു.