തൃശൂർ : തോട്ടം ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ നിയമോപദേശം തേടുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഉത്തരവിന്റെ പശ്ചാത്തലത്തിൽ തോട്ട ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് സർക്കാരിന് ആശങ്കയുണ്ട്. വന്യജീവി ആക്രമണം തടയാൻ കേന്ദ്ര ഇടപെടലുണ്ടാവണം. പ്രത്യേക അനുമതി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്ത് നടപടി സ്വീകരിക്കാമെന്ന വിവേചനാധികാരം നൽകണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് ഇക്കാര്യം സംബന്ധിച്ച് ശുപാർശ നൽകുമെന്നും ശശീന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.