1
തൃ​ശൂ​ർ​ ​ഡി​.സി​.സി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​സം​ഗ​മം​ ​കെ​.പി​.സി.സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: നാണവും മാനവുമില്ലാത്ത കൊള്ളക്കാരനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതൃസംഗമം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെറ്റി ബൂർഷ്വകൾക്കായാണ് പിണറായി സംസാരിക്കുന്നത്. പുരോമനപരമായ എല്ലാറ്റിനെയും എതിർത്ത സി.പി.എം ഇന്ന് തൊഴിലാളി വർഗ്ഗത്തെ വഞ്ചിക്കുകയാണ്. കമ്മിഷനടിച്ച് ഭരണത്തെ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ. കൊവിഡിനെ മുതലെടുത്താണ് പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തിയത്. സേവനം കൊണ്ടും വിനയം കൊണ്ടും മാത്രമാണ് കോൺഗ്രസിന് തിരിച്ചുവരാൻ കഴിയുക. ഈ പാർട്ടി വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നമ്മൾ മാറണം. അല്ലെങ്കിൽ കാലം നമ്മെ മാറ്റും. മേയ് 31നുള്ളിൽ ജില്ലയിലെ സി.യു.സികളുടെ രൂപീകരണം പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.


നിലപാടില്ലെങ്കിൽ ആരും കൂടെ ഉണ്ടാകില്ലെന്ന് വി.ഡി. സതീശൻ

തൃശൂർ : സംഘർഷഭരിതമായ കാലങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അതിനൊത്ത് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജോലി ചെയ്യുന്നവർക്കായിരിക്കും അംഗീകാരം. രാജ്യത്തെ കോൺഗ്രസ് സംവിധാനത്തിന് മാതൃകയായി സി.യു.സി രൂപീകരണം പൂർത്തിയാക്കണം. സങ്കീർണ്ണമായ സാഹചര്യങ്ങളുള്ള നാടാണ് കേരളം. ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒരു പോലെ എതിർക്കണം. നിലപാടുകൾ കൊണ്ട് മാത്രമാണ് നിലനിൽക്കാൻ കഴിയുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.