പാവറട്ടി: തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു. പ്രസിഡന്റ് ബി.വി.കെ ഫക്രുദ്ധീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എ.എസ്.എം അസ്ഗറലി തങ്ങൾ, എൻ.പി. അലിമോൻ, ആർ.എ. അബ്ദുൽ മനാഫ്, മുഹസിൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.