വെങ്കിടങ്ങ്: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും റംസാനിൽ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് വെങ്കിടങ്ങ് യംഗ്‌സ്റ്റേഴ്‌സ് ക്ലബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തോരണംകുത്തി ആൽത്തറ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഖത്തീബ് അബ്ദുൾ റഹീം മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്‌നി വേണു, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, ജില്ലാ പഞ്ചായത്തംഗം ബെന്നി ആന്റണി, ജനപ്രതിനിധികളായ പ്രബീഷ്, കെ.സി. ജോസഫ്, ഗ്രേസി ജേക്കബ്, എൻ.കെ. വിമല, വെങ്കിടങ്ങ് വ്യാപാരി വ്യവസായി പ്രസിഡന്റ് ചന്ദ്രശേഖരൻ, എ.എസ്. രാജു മാസ്റ്റർ, കെ.ആർ. രാഗേഷ്, പി.കെ. ഹിഷാം, പ്രസാദ് വാലത്ത്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.