കുന്നംകുളം: നഗരസഭ നടപ്പാക്കുന്ന മഴക്കാല പൂർവ ശുചീകരണം, തെളിനീരൊഴുകും നവകേരളം പദ്ധതികൾ സംബന്ധിച്ച് നഗരസഭാ ചെയർപേഴ്‌സൺ സീതാരവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി.എം. സുരേഷ്, സജിനി പ്രേമൻ, ടി.സോമശേഖരൻ, പ്രിയ സജീഷ്, പി.കെ.ഷെബീർ, മുനിസിപ്പൽ എൻജിനിയർ സെക്രട്ടറി ഇൻ ചാർജ് ഉഷാകുമാരി, കൗൺസിലർമാരായ എ.എസ്. സുജീഷ്, കെ.കെ. മുരളി, ബിജു സി.ബേബി, സന്ദീപ് ചന്ദ്രൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ, ആർത്താറ്റ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജോസ്, നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി. മനോജ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എ. വിനോദ് , എ. മോഹൻദാസ് എന്നിവർ സംസാരിച്ചു.
നൂറ് ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും ശസ്ത്രീയമായ ഖര, ദ്രവ മാലിന്യ സംസ്‌കരണം ഉറപ്പാക്കുക, പൊതുനിരത്തും ജലാശയങ്ങളും മാലിന്യ മുക്തമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. ശുദ്ധമായ വെള്ളവും ശുദ്ധമായ വായുവും വൃത്തിയുള്ള നാടും എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പൊതുജനങ്ങൾ നഗരസഭ നടപ്പാക്കുന്ന പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ പറഞ്ഞു.