എൻ.ഇ.എസ് കോളേജ് ലൈബ്രറിയുടെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് നിർവഹിക്കുന്നു.
തൃപ്രയാർ: എൻ.ഇ.എസ് കോളേജ് ലൈബ്രറിയുടെയും കോളേജിന് അനുവദിച്ച ബി.സി.എ കോഴ്‌സിന്റെ ഉദ്ഘാടനവും
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് നിർവഹിച്ചു. എൻ.ഇ.എസ് ചെയർമാൻ ശിവൻ കണ്ണോളി അദ്ധ്യക്ഷനായി. ചടങ്ങിൽ എഴുത്തുകാരനും യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസറുമായ കെ.കെ. സുനിൽകുമാർ എഴുതിയ കേരളീയ നവോത്ഥാനം ചരിത്രവും വർത്തമാനവും എന്ന പുസ്തകം ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. ശിവൻ കണ്ണോളി എറ്റുവാങ്ങി. പി.കെ. സുഭാഷ്ചന്ദ്രൻ, പ്രൊഫ. മേജർ വിശ്വനാഥൻ, എ.എൻ. സിദ്ധപ്രസാദ്, പി.കെ. വിശ്വംഭരൻ, സി.ജി. അജിത്കുമാർ, ഇ.എൻ.ആർ. കൃഷ്ണൻ, പ്രിൻസിപ്പൽ ലളിത വെള്ളൂർ എന്നിവർ സംസാരിച്ചു.