ദേശീയപാതയിലെ അടിപ്പാത നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ചാലക്കുടിയിൽ നടത്തുന്ന ധർണയിൽ മുൻ എം.എൽ.എ എ.കെ. ചന്ദ്രൻ സംസാരിക്കുന്നു.
ചാലക്കുടി: കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിവരുന്ന ബഹുജന ധർണാ സമരം അഞ്ച് ദിവസം പിന്നിട്ടു. ശനിയാഴ്ചയിലെ സമരം മുൻ എം.എൽ.എ. എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ് ദേശീയ നിർവാഹക സമിതി അംഗം ജോസ് ജെ. പൈനാടത്ത് അദ്ധ്യക്ഷനായി. ജില്ല പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. കാർത്തികേയൻ, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം സി.ജി. സിനി, പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി ഫ്രാൻസിസ്, മുൻ എം.എൽ.എ ബി.ഡി. ദേവസി, സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമൻ, മായ ശിവദാസൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കലാഭവൻ ജയൻ തുടങ്ങിവയർ സംസാരിച്ചു.