മാള: ആലത്തൂർ വെണ്ണൂർ എസ്.എൻ.ഡി.പി ശാഖയുടെ കുടുംബസംഗമ സമ്മേളനം ഡോക്ടർ പൽപ്പു നഗറിൽ നടന്നു. ശാഖാ സെക്രട്ടറി പി.പി. രാജീവ് സ്വാഗതം പറഞ്ഞു. ശാഖാ പ്രസിഡന്റ് സി.വി. ഷാനവാസ് അദ്ധ്യക്ഷനായി. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശിവസ്വരൂപാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അമ്പതു വർഷം പിന്നിട്ട ദമ്പതിമാരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കെ.ആർ. വത്സൻ, ടി.കെ. ഗോപി, ജീന വിനീഷ്, ശ്രീജ രഘുലാൽ, പി.ആർ. അനിൽബാബു എന്നിവരെ ആദരിച്ചു. എ.ആർ. രാധാകൃഷ്ണൻ, രജീഷ് മാരിക്കൽ, ലളിത ദിവാകരൻ, ടി.പി. അർജുനൻ, സി.ഡി. ശ്രീനാഥ്, ശ്രീജ രഘുലാൽ, ടി.കെ. ഷൈജൻ, എം.എസ്. ഉണ്ണിക്കൃഷ്ണൻ, ഇ.വി. വിനീഷ്, ശ്രീലക്ഷ്മി ശിവരാമൻ, എം.വി. ശിവരാമൻ എന്നിവർ സംസാരിച്ചു.