ചേലക്കര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തീകരിച്ച പങ്ങാരപ്പിള്ളി വെസ്റ്റ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷെലീൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. മായ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, അരുൺ കാളിയത്ത്, പഞ്ചായത്ത് അംഗങ്ങളായ എല്ലിശേരി വിശ്വനാഥൻ, സുമതി മൊടായ്ക്കയിൽ, ജാനകി ടീച്ചർ എന്നിവർ പ്രസംഗിച്ചു.