കയ്പമംഗലം: കയ്പമംഗലം എട്ടാം വാർഡിൽ ടൈൽസ് വിരിച്ച് നവീകരിച്ച കാളത്തൊടി റോഡ് സഞ്ചാരത്തിനായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് 400 മീറ്റർ റോഡ് നവീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എം.എസ്. സുജിത്ത് അദ്ധ്യക്ഷനായി. ഷാബി മുഹമ്മദ്, പി.എ. സഗീർ എന്നിവർ സംസാരിച്ചു.