ചാലക്കുടി: കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിൽ അവധിക്കാലത്ത് കുട്ടികൾക്കായി മെയ് 2, 3 തിയതികളിലായി വര നിറക്കൂട്ട് ചിത്രരചന പരിശീലന ക്യാമ്പ് നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ് ഉദ്ഘാടനം ചെയ്യും. ശിൽപ്പ കലയിൽ കേന്ദ്ര ലളിതാ കലാ അക്കാഡമി അവാർഡ് നേടിയ സുനിൽ തിരുവാണിയൂർ മുഖ്യാതിഥിയാകും. സി.ആർ. ആനന്ദ്, കെ.എസ്. രാധാകൃഷ്ണൻ, എ.ജി. സെന്തിൽകുമാർ, അഭിഷേക് വത്സൻ എന്നിവർ ക്യാമ്പ് നയിക്കും.