വെള്ളാങ്ങല്ലൂർ: ലോക വെറ്ററിനറി ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ തൃശൂർ ഘടകം ചാലക്കുടി വെറ്ററിനേറിയൻസ് ക്ലബിന്റെ സഹകരണത്തോടെ കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കോണത്തുകുന്ന് ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ പോഷക സുരക്ഷ മൃഗപരിപാലനത്തിലൂടെ എന്ന വിഷയത്തിൽ സെമിനാറും കർഷകർക്കുള്ള പോഷകാഹാര കിറ്റ് വിതരണവും നടത്തി. മുകുന്ദപുരം വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. യു.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.ബി. പത്മജ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. അജിത് ബാബു, ഡോ. സുമി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ ട്രഷറർ ഡോ. ഫ്ലെമി ജേക്കബ്, സത്യൻ എന്നിവർ സംസാരിച്ചു.