പറക്കോട്ടുകാവ് താലപ്പൊലിയുമായി ബന്ധപ്പെട്ട് മന്ത്രി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം.
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി നടത്തിപ്പ് ദേശ കമ്മിറ്റികളുടേയും വിവിധ സർക്കാർ വകുപ്പുകളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നതിന് സ്ഥലം എം.എൽ.എ കൂടിയായ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. താലപ്പൊലിക്കുവേണ്ട എല്ലാ പിന്തുണയും നൽകി പൂരം ഉത്തരവാദിത്വത്തോടെ ഗംഭീരമായി ആഘോഷിക്കുന്നതിന് യോഗം തീരുമാനിച്ചു. പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, പഞ്ചായത്ത്, ആരോഗ്യം, ജലസേചനം, വൈദ്യുതി, ദേവസ്വം വകുപ്പുകളുടെ ഉദ്യോഗസ്ഥരും വിവിധ ദേശക്കമ്മിറ്റി പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ, മാദ്ധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.