കല്ലമ്പലം: തോട്ടയ്ക്കാട് പന്തുവിള തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 24ന് തുടങ്ങി മാർച്ച് 3ന് സമാപിക്കും. എല്ലാദിവസവും പ്രത്യേക പൂജകൾക്ക് പുറമേ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ശിവപുരാണ പാരായണം. 24ന് രാവിലെ 8.30ന് വാർഷിക കലശം, 10.30ന് പുനഃപ്രതിഷ്ഠ, രാത്രി 7.50ന് തൃക്കൊടിയേറ്റ് തുടർന്ന് ആകാശ ദീപക്കാഴ്ച. 25,26,27 തീയതികളിൽ രാവിലെ 8ന് ശിവപുരാണ പാരായണം, 9.30ന് പഞ്ചഗവ്യ നവക കലശാഭിഷേകം. 28ന് വൈകിട്ട് 6.30ന് ആകാശദീപക്കാഴ്ച. 1ന് രാവിലെ 7.30ന് മഹാ മൃത്യുഞ്ജയഹോമം, 8.30ന് സമൂഹപൊങ്കാല, വെടിക്കെട്ട്, രാത്രി 7ന് ആകാശ ദീപക്കാഴ്ച, 7.15ന് ഭഗവതിസേവ, രാത്രി 12ന് ശിവരാത്രി പൂജ.