bus

കല്ലമ്പലം: കല്ലമ്പലത്ത് ബസുകളുൾപ്പെടെ വാഹനങ്ങൾ ഇട റോഡിന് കുറുകെ പാർക്കിംഗ് ചെയ്യുന്നത് അപകടത്തിനിടയാക്കുന്നതായി പരാതി. ദേശീയപാതയിൽ കല്ലമ്പലം പെട്രോൾ പമ്പിനു സമീപം നാറാണത്തു ചിറയിലേക്ക് പോകുന്ന ഇട റോഡിന് കുറുകെയാണ് പലപ്പോഴും ബസുകളും വലിയ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ഇതു മൂലം ഇട റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കാണാൻ കഴിയാതെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്.അനധികൃത പാർക്കിംഗിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും വേണാട് ബസടക്കം പല വാഹനങ്ങളും ഇപ്പോഴും പാർക്കിംഗ് നിർബാധം തുടരുകയാണ്.