honouring

ചിറയിൻകീഴ്:ബി.എ ആയുർവേദ മെഡിക്കൽ സയൻസിൽ റാങ്ക് കരസ്ഥമാക്കിയ മീനാക്ഷി എസ്.ബിയെ ഡി.വൈ.എഫ്.ഐ അനുപമ യൂണിറ്റ് അനുമോദിച്ചു.അഡ്വ.വി.ജോയി എം.എൽ.എ മൊമെന്റോ കൈമാറുകയും പൊന്നാട അണിയിക്കുകയും ചെയ്തു.അഴൂർ പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ സഖാവ് ആർ.വിജയൻ തമ്പി, സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി അംഗം ലില്ലി,പെരുങ്ങുഴി ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ,ഡി.വൈ.എഫ്.ഐ മുട്ടപ്പലം മേഖലാ ട്രഷറർ ഹാഷിം, ജോയിന്റ് സെക്രട്ടറി ബിലാൽ, അനുപമ, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സനിൽ,ജോയിൻ സെക്രട്ടറി അനിഷേക് എന്നിവർ പങ്കെടുത്തു.