depo

നെയ്യാറ്റിൻകര:ഡ്യൂട്ടിക്കിടെ മരണമടഞ്ഞ താത്കാലിക വിഭാഗം ജീവനക്കാരന്റെ കുടുംബത്തിന് ട്രാൻസ്പോർട്ട് ജീവനക്കാരുടെ കൈത്താങ്ങ്.നെയ്യാറ്റിൻകര ഡിപ്പോയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായിരുന്ന പാപ്പനംകോട് മച്ചേൽ സ്വദേശി മോഹനനാണ് ജനുവരി 19ന് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യയും വിദ്യാർത്ഥികളായ 2 മക്കളുമടങ്ങുന്ന മോഹനന്റെ കുടുംബത്തിന്റെ വിഷമാവസ്ഥ ബോദ്ധ്യപ്പെട്ട ജീവനക്കാരുടെ കൂട്ടായ്മയിൽ കുടുംബ സഹായ ഫണ്ട് വഴി ശേഖരിച്ച 1,55,100 രൂപ എ.ടി.ഒ.മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം മോഹനനന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി.സർജന്റ് ശശിഭൂഷൺ,ജനറൽ സി.ഐ.സതീഷ് കുമാർ,ജനറൽ സൂപ്രണ്ട് രശ്മി രമേഷ്,എ.ഡി.ഇ.രാജേഷ്,ട്രേഡ് യൂണിയൻ നേതാക്കളായ സുശീലൻ മണവാരി,എൻ.കെ.രഞ്ജിത്ത്, എസ്.ജി.രാജേഷ്,കെ.എസ്.ജയശങ്കർ,എം.നിഷാന്ത് കുമാർ,മോഹനന്റെ ഭാര്യ സുധ,മക്കളായ സുനു മോഹൻ, സോനു മോഹൻ എന്നിവർ പങ്കെടുത്തു.