ബാലരാമപുരം:ഗതാഗതക്കുരുക്കിൽപ്പെട്ടും ട്രെയിൻ കടന്നുപോകാൻ പതിനഞ്ച് മിനിട്ടോളം കാത്ത് നിൽക്കേണ്ടി വരുന്ന വാഹനയാത്രികരുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗവും റെയിൽവെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനുമായ പി.കെ.കൃഷ്ണദാസിന് ബി.ജെ.പി ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകി.ബി.ജെ.പി നോർത്ത് മണ്ഡലം പ്രസിഡന്റ് അനിൽരാജ്,​ ജനറൽ സെക്രട്ടറി ദീപു,​ വാർഡ് മെമ്പർമാരായ പുള്ളിയിൽ പ്രസാദ്,​ വാർഡ് മെമ്പർ സുനിത,​ ദേവി,​ മണ്ഡലം ട്രഷറർ എ.ശ്രീകണ്ഠൻ,​മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്.ഷിബുകുമാർ,​ മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി. സുനീഷ്,​ കർഷക മോർച്ച ജില്ലാ ട്രഷറർ അരുൺദേവ്,​ ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി മുക്കമ്പാലമൂട് ബിജു,​ ബൂത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ്,​ സൗത്ത് മണ്ഡലം പ്രസിഡന്റ് രെജു ഐത്തിയൂർ,​ ജനറൽ സെക്രട്ടറി കാവിൻപുറം സുരേഷ്,​ ബി.ജെ.പി ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ചൊവ്വര ഗോപൻ,​ ജനറൽ സെക്രട്ടറി സനൽ,​ കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പാറക്കുഴി അജി,​ പ്രവർത്തകരായ രവി,​തുളസി എന്നിവർ സംബന്ധിച്ചു.