chenkal-temple

പാറശാല:ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയുന്ന മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായി 2022 ' സാന്തന സ്പർശം 2022 'ആയി ആചരിക്കുന്നു. അതിന്റെ ഭാഗമായി ചെങ്കൽ പി.എച്ച്.എസ്.സി പാലിയേറ്റീവ് കെയറിന്റെ പരിചരണത്തിൽ കിടപ്പു രോഗികൾക്കുള്ള എയർ ബെഡ്ഡുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യന് കൈമാറി ഉദ്ഘാടനം ചെയ്തു.മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിന്റെ സാമൂഹിക സേവനങ്ങൾ മാതൃകയാണെന്നും മറ്റുള്ളവരും അനുകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.ജില്ലാ ചുമട്ട് തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി.കേശവൻകുട്ടി, ചെങ്കൽ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് അജിത് കുമാർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ.ഹരികുമാർ, ഓലത്താന്നി അനിൽ, വൈ.വിജയൻ, ജനാർദ്ദനൻ നായർ, ചെങ്കൽ പി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.