മുടപുരം: ഭൂനികുതി, കെട്ടിട നികുതി, വൈദ്യുതി ചാർജ്,വെള്ളകരം, മോട്ടോർ വാഹന നികുതി, കുപ്പിവെള്ളം വില തുടങ്ങി സർവമേഖലകളിലും അന്യായമായി നികുതി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം വില്ലേജ് ഓഫീസിനു മുൻപിൽ ധർണ നടത്തി.ജില്ല കമ്മിറ്റി അംഗം നസീർ കല്ലമ്പലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻസാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് നിസാം മുടപുരം, സെക്രട്ടറി അഡ്വ. ഷിബു, ഷെഫീഖ്, ജബ്ബാർ, അനസ്, സുധീർ, സലീം എന്നിവർ സംസാരിച്ചു.