തിരുവനന്തപുരം:പേയാട് ശ്രീ ഉജ്ജയിനി മഹാകാളി അമ്മൻ കോവിലെ പ്രതിഷ്ഠാവാർഷികം 3 നും അമ്മൻകൊട മഹോത്സവം 4, 5, 6 എന്നീ തീയതികളിലും നടക്കും. പ്രതിഷ്ഠാവാർഷികം 3ന് രാവിലെ 5.45ന് മഹാഗണപതിഹോമം, വൈകിട്ട് പുഷ്പാഭിഷേകം,അമ്മൻകൊട മഹോത്സവം 4ന് രാവിലെ കളഭാഭിഷേകം, കുങ്കുമാഭിഷേകം, വിശേഷാൽ നാഗരുപൂജയും നാഗരൂട്ടും,വൈകിട്ട് നെയ്യാണ്ടിമേളം,രാത്രി വിൽപ്പാട്ട്, 11ന് പാടികുടിയിരുത്ത്.

5ന് രാവിലെ നാഗർക്ക് വിശേഷാൽ പൂജ, 7ന് മഹാശക്തിപൂജ, പന്തീരടിപൂജ, അമ്മയ്ക്ക് പ്രസന്ന അലങ്കാര പൂജ, വിൽപ്പാട്ട്, 11.30ന് ഭഗവതിപൂജ, ഉച്ചയ്ക്ക് 2.30ന് നാരങ്ങാവിളക്ക്, 3.45ന് അനുഗ്രഹപൂജ, 4.30ന് മേൽ കുംഭകുടം എഴുന്നെള്ളിപ്പ്, രാത്രി ദിക്കുബലി പൂജ.6ന് രാവിലെ 7ന് മഹാലക്ഷ്മിപൂജ, മഹാശക്തിപൂജ, വിൽപ്പാട്ട്, ഉച്ചയ്ക്ക് 1.35 ന് മേൽ പേയാട്ടമ്മയ്ക്ക് പൊങ്കാല, 2ന് മഞ്ഞനീരാട്ട അനുഗ്രഹപൂജ, മഞ്ഞനീനാട്ടം, വൈകിട്ട് വിശേഷാൽ അലങ്കാര പൂജ, 7ന് ഗുരുസിപൂജ, 7.30ന് ഗുരുസി.