nella

വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര നീർത്തട മണ്ണ് ജല സംരക്ഷണ കാർഷിക വികസന പദ്ധതിയായ തെളിനീര് ഒഴുകും നെല്ലനാട് നീരരുവി പദ്ധതിയുടെ ആദ്യഘട്ടം കീഴായിക്കോണം വാർഡിൽ ചാവര് കാവിൽ നിന്നാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി മുദാക്കൽ പാലം വരെയുള്ള ആറ് കിലോമീറ്റർ ദൈർഘ്യമുള്ള തോട്ടിലെ കൈയേറ്റങ്ങൾ ഒഴിവാക്കുകയും മാലിന്യങ്ങൾ മാറ്റുകയും തടയണകൾ നിർമ്മിക്കുകയും തോട് വരമ്പുകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഈ പദ്ധതിയുടെ ഭാഗമായുള്ള സന്ദേശവിളംബര ജാഥ 'തോട്ടു വരമ്പിലൂടെ' ഉദ്ഘാടനം തിരുവനന്തപുരം എ.ഡി.എം എം.സക്കീർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സുധീർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.