
വിതുര:കുടുംബശ്രീ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനായി കുടുംബശ്രീ ജില്ലാമിഷൻ തൊളിക്കോട് പഞ്ചായത്തിലെ സി.ഡി.എസിന് 16 ലക്ഷം രൂപ അനുവദിച്ചു.ഒരുവാർഡിന് ഒരു ലക്ഷം രൂപ നിരക്കിൽ പഞ്ചായത്തിലെ 16 വാർഡുകളിലും വിതരണം നടത്തി.ജി.സ്റ്റീഫൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് അദ്ധ്യക്ഷ ഷംനാനവാസ്,പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.സുശീല,പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ എം.ലിജുകുമാർ,തോട്ടുമുക്ക് അൻസർ,അനുതോമസ്, മലയടി വാർഡ്മെമ്പർ എസ്.എസ്.ബിനിതാമോൾ,പുളിമൂട് വാർഡ്മെമ്പർ ജെ.ആർ.അശോകൻ,പനയ്ക്കോട് വാർഡ്മെമ്പർ സന്ധ്യാ.ബി.എസ്.നായർ,തച്ചൻകോട് വാർഡ്മെമ്പർ തച്ചൻകോട് വേണുഗോപാൽ,തൊളിക്കോട് വാർഡ്മെമ്പർ ഒ.റെജി,ആനപ്പെട്ടി വാർഡ്മെമ്പർ ഫസിലാഅഷ്ക്കർ,ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എൻ.ഗോപാലകൃഷ്ണൻ,ശ്രീകലാമോഹൻ എന്നിവർ പങ്കെടുത്തു.