
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസറായി ടി.കെ. സുബ്രഹ്മണ്യനെ നിയമിച്ചു. നിലവിൽ തൃശൂർ പൊലീസ് അക്കാഡമിയിൽ അസി.ഡയറക്ടറാണ്. പി. ബിജോയ് വിരമിച്ച ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ശേഷിക്കുന്ന സി.പി.ഒമാരുടെയും എസ്.ഐയുടെയും ഒഴിവുകൾ ഉടൻ നികത്തി ദേവസ്വം വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.