
നിവിൻപോളി വീണ്ടും നിർമ്മാതാവിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ഡിയർ സ്റ്റുഡന്റസ്. നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ നിവിൻ ആണോ എന്നു അണിയറ പ്രവർത്തകർ അറിയിച്ചിട്ടില്ല. സ്കൂൾ കോളേജ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന. ആക്ഷൻ ഹീറോ ബിജു ആണ് നിവിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം. ഇതിനു പിന്നാലെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളും നിർമ്മിച്ചു. ശേഖരവർമ്മ രാജാവ്, ഗ്യാങ് സ്റ്റാർ ഓഫ് മുണ്ടൻമല എന്നീ ചിത്രങ്ങളും നിവിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തുറമുഖം, പടവെട്ട് എന്നീ ചിത്രങ്ങളാണ് നിവിന്റേതായി പുറത്തിറങ്ങാനുള്ളത്.