
വെഞ്ഞാറമൂട്:ആലന്തറ രംഗപ്രഭാത് കുട്ടികളുടെ നാടകവേദിയുടെ ആഭിമുഖ്യത്തിൽ ലോക നാടക ദിനാഘോഷം സംഘടിപ്പിച്ചു.നാടക പ്രവർത്തകനും അദ്ധ്യാപകനുമായ ഹസീം അമരവിള ഉദ്ഘാടനം ചെയ്തു.രംഗപ്രഭാത് പ്രസിഡന്റ് കെ.എസ് ഗീത,സെക്രട്ടറി എസ്.ഹരീഷ്,ട്രഷറർ ബി.എസ് ബാലകൃഷ്ണൻ നായർ,ട്രസ്റ്റ് അംഗങ്ങളായ കെ.ശശി കുമാർ സിതാര,അനിൽ കാട്ടിൽ,കവി പിരപ്പൻകോട് അശോകൻ,ജി.ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.നാടക ദിനാഘോഷത്തിന്റെ ഭാഗമായി കനൽ സാംസ്കാരിക വേദി വീണ്ടും ഭഗവാന്റെ മരണം നാടകം അവതരിപ്പിച്ചു.കെ.ആർ മീരയുടെ കഥയെ ആസ്‌പദമാക്കി ഹസീം അമരവിള രചനയും സംവിധാനവും നിർവഹിച്ച നാടകമാണ് വീണ്ടും ഭഗവാന്റെ മരണം.ജോസ് പി റാഫേൽ, കണ്ണൻ നായർ, അരുൺനാഥ് പാലോട്, സന്തോഷ് വെഞ്ഞാറമൂട്, രെജു കോലിയക്കോട്, വിജു വർമ്മ, രേണു സൗന്ദർ, ശില്പ, അഖിൽ, അർജുൻ തുടങ്ങി ഒട്ടേറെ പേർ നാടകത്തിൽ അഭിനയിച്ചു.പ്രദീപ് ആയിരൂർപ്പാറ സെറ്റ് ഡിസൈൻ നിർവഹിച്ച നാടകത്തിന്റെ ദീപ സംവിധാനവും വിന്യാസവും നിർവഹിച്ചത് അനൂപ് പൂനെ ആയിരുന്നു.