മലയിൻകീഴ് :വലിയറത്തല ശ്രീതമ്പുരാൻ ക്ഷേത്രത്തിലെ ഊരൂട്ട് മഹോത്സവം ആരംഭിച്ചു 4ന് സമീപിക്കും.2ന് രാവിലെ 5.30ന് മഹാഗണപതി ഹോമം 9ന് ദീപാരാധന, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 6.45ന് ദീപാരാധന. 3 ന് രാവിലെ 5.30ന് മഹാഗണപതി ഹോമം,7ന് ദേവീ മാഹാത്മ്യ പാരായണം 9.30ന് മേൽ 10 മണിയ്ക്കകം പൊങ്കാല അടുപ്പിൽ തീ പകരൽ,11.30 ന് സമൂഹസദ്യ,വൈകിട്ട് 6.45ന് അശ്വതിപൂജ,രാത്രി 1.30 ന് തമ്പുരാൻ പാട്ട് ആരംഭിക്കും.4 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 9 ന് ദീപാരാധന,11.45ന് സമൂഹസദ്യ, വൈകിട്ട് 3.30 ന് യക്ഷിഅമ്മയ്ക്ക് പൂപ്പട,വൈകിട്ട് 4 ന് ഗുരസി.ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിധിയിലുള്ള മൂന്ന് പേർക്ക് ഇക്കുറിയും ചികിത്സാസഹായം നല്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.