
തിരുവനന്തപുരം: പെട്രോൾ,ഡീസൽ,പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഏപ്രിൽ 7ന് കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണയും പ്രകടനവും നടത്തുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. പെട്രോൾ,ഡീസൽ വില വർദ്ധനവിൽ നിന്ന് ലഭിക്കുന്ന നികുതി സംസ്ഥാന സർക്കാർ ഇളവ് ചെയ്യണമെന്നും എ.എ. അസീസ് ആവശ്യപ്പെട്ടു.