മലയിൻകീഴ് :വിളപ്പിൽശാല ചൊവ്വള്ളൂർ ഭദ്രകാളി ദേവീക്ഷേത്രത്തിൽ ഏഴാം പുനപ്രതിഷ്ഠാ വാർഷികവും കളിയൂട്ട് മഹോത്സവവും 3ന് കൊടിയേറി 11ന് ആറാട്ടോടെ സമാപിക്കും.3ന് രാവിലെ 5.30 ന് സുകൃത ഹോമം,ദ്രവ്യകലശപൂജ,പ്രസന്നപൂജ, ഉച്ചയ്ക്ക് 12.30 ന് അന്നദാനം.4 ന് രാവിലെ 9 ന് പച്ചപന്തലിൽ കാൽനാട്ട്, ഉച്ചയ്ക്ക് 1.45 ന് കൊടിമരം മുറിക്കൽ,വൈകിട്ട് 6 ന് ഭഗവതിസേവ,രാത്രി 7 ന് തൃക്കൊടിയേറ്റ്,രാത്രി 10.30 ന് പാടികുടിയിരുത്തൽ,5 ന് രാത്രി 7 ന് കളംകാവൽ,6 ന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 4 ന് ഐശ്വര്യപൂജ, 6 ന് സോപാനസംഗീതം,6.30 ന് സഹസ്രദീപം തെളിക്കൽ,രാത്രി 8 ന് ഹാരവും താലിമാലയും നടയ്ക്ക് വയ്ക്കൽ, 9.30 ന് മാലവയ്പ്.7 ന് രാവിലെ 10.30 ന് ദേവീഭാഗവത പാരായണം,വൈകിട്ട് 6 ന് ഭഗവതിസേവ,7 ന് കളംകാവൽ,8 ന് രാത്രി 10ന് കൊന്നുതോറ്റ്,9 ന് രാവിലെ 10.30 ന് നാരായണീയ പാരായണം,വൈകിട്ട് 6 ന് ഭഗവതിസേവ,7 ന് കളംകാവൽ,10ന് രാവിലെ 9.30ന് പൊങ്കാല,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 3 ന് ഉരുൾ,4 ന് കുത്തിയോട്ടം,താലപ്പൊലി അണിഞ്ഞൊരുങ്ങാൻ കാവിൽ ഭഗവതി ക്ഷേത്രത്തിലേക്ക് തിരിക്കും,രാത്രി 8 ന് കുത്തിയോട്ടം, താലപ്പൊലി,10.30 ന് തൃക്കൊടിയിറക്ക്,1 ന് ഗുരുസി.11 ന് പുലർച്ചെ 3 ന് ആറാട്ട്.