
കല്ലമ്പലം: പള്ളിക്കൽ സി.എച്ച്.സിയിൽ യൂണിറ്റ് ഹെൽത്ത് കാർഡിന്റെ (ഇ -ഹെൽത്ത് കാർഡ്) വിതരണോദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, എച്ച്.എം.സി മെമ്പർ സജീവ് ഹാഷിമിന് നൽകി നിർവഹിച്ചു. ഹെൽത്ത് കാർഡ് ഉടമകൾക്ക് അവരുടെ ആരോഗ്യവിവരങ്ങൾ ഒറ്റ ക്ലിക്കിലൂടെ ലഭ്യമാകും. പള്ളിക്കൽ സി.എച്ച്.സി കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, വൈസ് പ്രസിഡന്റ് മാധവൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.നിഹാസ്,ഡി. ദീപ, മെഡിക്കൽ ഓഫീസർ ഡോ.ജയറാം ദാസ് എന്നിവർ പങ്കെടുത്തു.